plan to fly cm abroad for treatment was sabotaged tamilnadu law minister says<br />ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി തമിഴ്‌നാട്ടിലെ നിയമമന്ത്രി രംഗത്ത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് നിയമമന്ത്രിയായ സിവി ഷണ്‍മുഖവും രംഗത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികയുണ്ട് എന്ന തുടക്കം മുതല്‍ക്കേ ഉളള ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരിടവേളയ്ക്ക് ശേഷം ജയലളിതയുടെ മരണം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ വീണ്ടും സജീവമാവുകയാണ്.<br />